Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഷ്ട്രദീപിക ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടർ ഡോ. പി.കെ. ഏബ്രാഹാം അന്തരിച്ചു.

രാഷ്ട്രദീപിക ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടർ ഡോ. പി.കെ. ഏബ്രാഹാം അന്തരിച്ചു.
കൊച്ചി: രാഷ്ട്രദീപിക ലിമിറ്റഡ് മുൻ  മാനേജിംഗ് ഡയറക്ടറും ദീപിക പത്രത്തിന്റെ മാനേജിംഗ് എഡിറ്ററുമായിരുന്ന ഡോ. പി.കെ. ഏബ്രാഹാം അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
          ശനിയാഴ്ച കളമശേരി ശാന്തിനഗറിലെ ഹൗസ് നമ്പര്‍ നമ്പര്‍ 68ല്‍ രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടര വരെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനുശേഷം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം കാക്കനാട് വിജോ ഭവനില്‍ സംസ്കാരം നടത്തി.
       1991- '96 കാലത്ത് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ദീപിക പത്രത്തിന്റെ മാനേജിംഗ് എഡിറ്ററുമായും പ്രവർത്തിച്ചു. ട്രൂകോട്ട് പെയിന്റ്‌സിന്റെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും തിരുവല്ല മാക്ഫാസ്റ്റിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. ഹര്‍ ആനന്ദ് പബ്ലിക്കേഷന്‍സില്‍ ഓതര്‍ ആയിരുന്നു. എഫ്എസിടി മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ദീര്‍ഘകാലം ജോലി നോക്കിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement