Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു.

ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു.
റായ്പൂർ: ഛത്തിസ്ഗഡിലെ ബസ്തര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. എട്ടും അഞ്ചും ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്.
        കൊണ്ടഗാവ്, നാരായണ്‍പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള കിലാം-ബര്‍ഗം ഗ്രാമങ്ങളിലെ വനത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്, നക്‌സല്‍ വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), ബസ്തര്‍ ഫൈറ്റേഴ്‌സ് എന്നിവര്‍ സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ മാവോയിസ്റ്റുകള്‍ സേനക്ക് നേരെ വെടിയുതിര്‍ത്തു. സുരക്ഷാസേന തിരച്ചടിച്ചുവെന്നും ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സുന്ദര്‍രാജ് പി. പറഞ്ഞു.
      രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ഒരു എകെ 47 റൈഫിളും മറ്റ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement