Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കായലിൽ കുഴഞ്ഞുവീണ മത്സ്യ തൊഴിലാളിയെ കാണാതായി.

കായലിൽ കുഴഞ്ഞുവീണ മത്സ്യ തൊഴിലാളിയെ  കാണാതായി. 

കോട്ടയം: മത്സ്യബന്ധന ജോലിക്കിടയിൽ വേമ്പനാട്ട് കായലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ  കാണാതായി. ആർപ്പൂക്കര പഞ്ചായത്തിൽ മഞ്ചാടിക്കരി സുനിൽ ഭവനിൽ സുനിൽകുമാറിനെ (43) ആണ് കാണാതായത്. 
      ചൊവ്വാഴ്ച രാത്രി ഏകദേശം 12 മണിയോടെയാണ് സംഭവം. പുത്തൻ കായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വല വിരിയ്ക്കൽ ജോലി നടക്കുമ്പോൾ സുനിൽ വള്ളത്തിൽ നിന്നും  കായലിലേക്ക്  വീഴുകയായിരുന്നു. 
സമീപവാസിയായ ചക്രപുരയ്ക്കൽ ജോഷിയും മത്സ്യബന്ധനത്തിന്  ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹം അറിയിച്ചത് അനുസരിച്ച് കോട്ടയത്തു നിന്ന് ഫയർഫോഴ്സ് എത്തി പുലർച്ചെ വരെ തെരച്ചിൽ നടത്തിയെങ്കിലും സുനിലിനെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ ഏഴുമണിയോടെ വീണ്ടും തെരച്ചിൽ 
ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement