Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മഹാകവി വെണ്ണിക്കുളം പുരസ്കാരം ഡോ. സോണിയ ചെറിയാന്.

മഹാകവി വെണ്ണിക്കുളം പുരസ്കാരം ഡോ. സോണിയ ചെറിയാന്. 
പത്തനംതിട്ട: പത്തനംതിട്ട പ്രവാസി സംസ്കൃതി അസോസിയേഷന്റെ 2024ലെ  മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം എഴുത്തുകാരിയായ ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന്റെ സ്നോ ലോട്ടസ് എന്ന നോവലിന് ലഭിച്ചു. 10001 രൂപയും മഹാകവിയുടെ പേരുള്ള ശില്പവും പ്രശസ്തിപത്രവും മെയ് ഒമ്പതാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മഹാകവി അദ്ധ്യാപകനായിരുന്ന വെണ്ണിക്കുളം സെൻ്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വച്ച് കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമ്മാനിക്കും.
      തുരുത്തിക്കാട് ബി.എ.എം. കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.  ജോസ് പാറക്കടവിൽ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് ഡോ. സജി ചാക്കോ, മുതിർന്ന മാധ്യമപ്രവർത്തകൻ ഏബ്രഹാം തടിയൂർ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്.
        സാഹിത്യകാരിയും നോവലിസ്റ്റും  ആയ സോണിയ ചെറിയാൻ കണ്ണൂർ ജില്ലയിലെ പേരാവൂർ സ്വദേശിനിയാണ്. ഇന്ത്യൻ കരസേനയുടെ ലെഫ്റ്റനന്റ് കേണലായി വിരമിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement