Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.

ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. 
തൃശൂർ: ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പഴയലക്കിടി പള്ളിപറമ്പില്‍ വിശ്വജിത്ത് (12) ആണ് മരിച്ചത്.
      ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. വിശ്വജിത്ത് പഴയന്നൂര്‍ ചീരക്കുഴി ഡാമില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ സുഹൃത്തുക്കള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിശ്വജിത്തിനെ കാണാതായി. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് വിശ്വജിത്തിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോേളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Post a Comment

0 Comments

Ad Code

Responsive Advertisement