Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്ക് പരിക്ക്.

ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്ക് പരിക്ക്.
കൊച്ചി:  ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്ക് പരിക്ക്. എറണാകുളത്ത് ദേശീയപാതയില്‍ കുമ്പളം ടോള്‍ പ്ലാസയ്ക്കടുത്ത് ടൂറിസ്റ്റ് ബസ്സ് കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചു കയറിയാണ് അപകടം. മലപ്പുറത്ത് നിന്ന് വരുകയായിരുന്നു ബസ്. 
        ഇന്നു പുലര്‍ച്ചെ 2.50ഓടെ ആയിരുന്നു അപകടം. 28 പേര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവര്‍ തിരുവനന്തപുരം സ്വദേശികളാണ്.
      കുണ്ടന്നൂര്‍ ഭാഗത്ത് നിന്നു വരുന്ന വലിയ വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നത് പതിവു കാഴ്ചയാണ്. ലോറി തിരിക്കാന്‍ വേണ്ടി വേഗത കുറച്ചു വരുമ്പോഴായിരുന്നു ബസ് ഇടിച്ചത്. ഭൂരിഭാഗം ആളുകള്‍ക്കും പരിക്ക് ഏറ്റിരിക്കുന്നത് തലയ്ക്കാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബസ് റോഡില്‍ നിന്ന് നീക്കാന്‍ കഴിയാത്തതിനാല്‍ സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങള്‍ തിരിച്ചു വിട്ടത്. പൊലീസും ഫയര്‍ ഫോഴ്‌സും ട്രാഫിക്ക് പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ മറ്റു വാഹനങ്ങളില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement