Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജമ്മുവില്‍ വീണ്ടും പാക്ക് ഡ്രോണ്‍: തകർത്ത് ഇന്ത്യന്‍ സൈന്യം.

ജമ്മുവില്‍ വീണ്ടും പാക്ക് ഡ്രോണ്‍: തകർത്ത് ഇന്ത്യന്‍ സൈന്യം. 
ശ്രീനഗർ: ജമ്മുവില്‍ ഇന്നലെ രാത്രി വീണ്ടും പാക്കിസ്ഥാൻ്റ ഭാഗത്തു നിന്നും ഡ്രോണ്‍ ആക്രമണമുണ്ടായി. സാംബ സെക്ടറിലാണ് ഡ്രോണ്‍ കണ്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 
      ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പാക് ഡ്രോണുകളെ തകര്‍ക്കുന്ന ദൃശ്യവും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. തുടർന്ന് സാംബ ജില്ലയില്‍ ഇന്നലെ രാത്രി ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു 
     പഞ്ചാബിലെ ഹോഷിയാര്‍പൂര്‍, അമൃത്‌സര്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യമുണ്ടെന്നും സ്‌ഫോടന ശബ്ദം കേട്ടുവെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ മേഖലകളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement