Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വേളാങ്കണ്ണിക്ക് പോയ നാല് മലയാളികൾ തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു.

വേളാങ്കണ്ണിക്ക് പോയ നാല് മലയാളികൾ വാഹനാപകടത്തില്‍ മരിച്ചു.
തിരുവാരൂർ (തമിഴ്നാട്): വേളാങ്കണ്ണിക്ക് പോയ നാല് മലയാളികൾ തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓമ്നിവാൻ, സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
      തമിഴ്നാട്ടിലെ തിരുവാരൂരിന് സമീപം തിരുത്തുറൈപൂണ്ടിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നാഗപട്ടണത്തു നിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്ന ബസുമായാണ് ഓമ്നി വാൻ കൂട്ടിയിടിച്ചത്. ഏഴു പേരായിരുന്നു ഓമ്നി വാനിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ കാഞ്ചിറങ്കുളം സ്വദേശി റജീനസ്, തിരുവനന്തപുരം നെല്ലിമേട് സ്വദേശികളായ സാബി, സുനില്‍ എന്നിവരെ സാരമായ പരിക്കുകളോടെ തിരുത്തുറൈപൂണ്ടി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement