Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവേയുടെ പുതുക്കിയ മൺസൂൺ സമയക്രമം ജൂണ്‍ 15 മുതല്‍.

റെയിൽവേയുടെ പുതുക്കിയ മൺസൂൺ സമയക്രമം ജൂണ്‍ 15 മുതല്‍.
കൊച്ചി: റെയില്‍വേയുടെ മണ്‍സൂണ്‍കാല ഷെഡ്യൂളിന്റെ ഭാഗമായി കൊങ്കണ്‍ വഴിയുള്ള പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. 128 ദിവസത്തേക്ക് 42 ട്രെയിന്‍ സര്‍വ്വീസുകള്‍ക്കാണ് പുതിയ സമയക്രമം ബാധകമാവുക. ഒക്ടോബര്‍ 20 വരെയാണ് പുതിയ സമയക്രമം ബാധകമാവുക. മഴക്കാലത്ത് കൊങ്കൺ പാതയിൽ ഉണ്ടായേക്കാവുന്ന വേഗത കുറയ്ക്കലും വിവിധ തരത്തിലുള്ള മറ്റ് വൈകലുകളും ഒരു പരിധി വരെ തടയാൻ ഈ സമയമാറ്റം ഉപകരിക്കും.
    കഴിഞ്ഞ വർഷം വരെ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയായിരുന്നു മൺസൂൺ സമയം. ഇത്തവണ അതിൽ കുറവ് വരുത്തിയിട്ടുണ്ട്. ജൂൺ 10 മുതൽ സമയക്രമം മാറുമെന്ന പ്രതീക്ഷയിൽ ടിക്കറ്റ് റിസർവ് ചെയ്ത പല യാത്രക്കാർക്കും ഈ മാറ്റം ബുദ്ധിമുട്ടായി. വരും വർഷമെങ്കിലും മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യേണ്ട സമയത്തിന് മുമ്പായി മൺസൂൺ ഉൾപ്പടെയുള്ള സമയമാറ്റങ്ങൾ പ്രഖ്യാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement