Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി അദ്ധ്യാപിക മരിച്ചു.

ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി അദ്ധ്യാപിക മരിച്ചു.
തൃശൂർ: ട്രെയിനിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടി അദ്ധ്യാപിക മരിച്ചു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യളോജി അദ്ധ്യാപിക സിന്തോൾ ആണ് മരിച്ചത്. ഫയർ ഫോഴ്‌സും പൊലീസും പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
        ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് നിലമ്പൂർ - കോട്ടയം പാസഞ്ചറിൽ നിന്നും അദ്ധ്യാപിക ചാലക്കുടി പുഴയിലേക്ക് ചാടിയത്. സഹയാത്രികയോട് പേര് വിവരങ്ങൾ നൽകിയിരുന്നതിനാൽ, ട്രെയിനിൽ നിന്ന് ചാടിയത് ആരെന്ന് പൊലീസിന് എളുപ്പം തിരിച്ചറിയാൻ സാധിച്ചിരുന്നു. കയ്യിലുണ്ടായിരുന്ന ബാഗുമായാണ് ടീച്ചർ ചാടിയതെന്നും കമ്പിയിൽ ഇടിച്ച ശേഷമാണ് പുഴയിലേക്ക് വീണതെന്നും ദൃക്‌സാക്ഷി പറഞ്ഞു.
      ചാലക്കുടി പോലീസും ഫയർ ഫോഴ്‌സും പുഴയിൽ ഏറെനേരം നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് സിന്തോൾ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് കോഴിക്കോട് നിന്നും സ്ഥലംമാറ്റം ലഭിച്ചെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement