Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25ഓളം പേർക്ക് പരിക്ക്.

ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25ഓളം പേർക്ക് പരിക്ക്.
മൂവാറ്റുപുഴ: പോത്താനിക്കാട് ആയങ്കരയിൽ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25ഓളം പേർക്ക് പരിക്ക്. 
      ഇന്ന്  രാവിലെ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ​ഗുരുതരമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement