Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിഷക്കായ കഴിച്ച 55കാരൻ മരിച്ചു.

വിഷക്കായ കഴിച്ച 55കാരൻ മരിച്ചു.
ആലപ്പുഴ: വിഷക്കായ കഴിച്ച 55കാരൻ മരിച്ചു. തുമ്പോളി മംഗലം പള്ളിപ്പറമ്പില്‍ വീട്ടില്‍ ബെന്നി (55) ആണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ ബെന്നിയെ ഇന്നലെ രാത്രി പത്തിനാണ് വിഷക്കായ കഴിച്ച്‌ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്നു രാവിലെയാണ് മരിച്ചത്.
         പുലയൻവഴി കറുക ജംഗ്‌ഷനു സമീപം ലോഡ്‌ജില്‍ ബെന്നി ഇന്നലെ വൈകിട്ട് ഒരു മുറിയെടുത്തിതിരുന്നു. സമീപത്തെ പഴക്കടയില്‍ ചെന്ന് പേനയും കടലാസും ചോദിച്ചത് കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചതിനെ തുടർന്ന്, സ്ത്രീയെ ശല്യം ചെയ്യാൻ ചെന്നതായി കരുതി സ്ത്രീയുടെ ഭർത്താവ് ഷുക്കൂർ ബെന്നിയെ മർദ്ദിക്കുകയും ചെയ്തിരുന്നു. തുടന്ന് മുറിയില്‍ എത്തിയ ബെന്നി, തന്റെ ആത്മഹത്യയ്ക്ക് കാരണം തമ്പി എന്ന ആളാണെന്ന് തൂവാലയില്‍ സ്കെച്ച്‌ പേന ഉപയോഗിച്ച്‌ എഴുതി വച്ചു. മുറിയുടെ തറയില്‍ ഷുക്കൂർ തന്നെ മർദ്ദിച്ചതായും എഴുതിയിരുന്നു. സംഭവത്തെത്തുടർന്ന് ഷുക്കൂറിനെ സൗത്ത് പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement