Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മരണവീട്ടിലെത്തി മടങ്ങവേ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

മരണവീട്ടിലെത്തി മടങ്ങവേ വാഹനാപകടത്തിൽ  യുവാവ് മരിച്ചു.
കോഴിക്കോട്: മരണവീട്ടിലെത്തി മടങ്ങവേ വാഹനാപകടത്തിൽ  യുവാവ് മരിച്ചു. സ്കൂട്ടറിൽ കാറിടിച്ചാണ് അപകടം. ബാലുശ്ശേരി അറപ്പീടിക തോട്ടത്തിൽ താമസിക്കുന്ന കപ്പുറം കൊന്തളത്ത് മാറായിൽ മുജീബിന്റെ (കുവൈത്ത്) മകൻ മുഹമ്മദ് ഷറീജ് (18) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെ പിസി പാലം ഭാഗത്ത് ബന്ധുവിന്റെ മരണവീട് സന്ദർശിച്ച് പിതൃസഹോദര പുത്രൻ അനസിനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
       കാക്കൂർ ടൗണിൽ മെയിൻ റോഡിലേക്ക്‌ പ്രവേശിക്കവെ കോഴിക്കോട് ഭാഗത്തു നിന്നും വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷറീജിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടർ ഓടിച്ച അനസ് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാതാവ്: ഉസ്‍വത്ത് (അറപ്പീടിക). സഹോദരങ്ങൾ: ദിൽനവാസ് (സൗദി), റമീസ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാത്രി.

Post a Comment

0 Comments

Ad Code

Responsive Advertisement