Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: പാർട്ടി ഓഫീസുകളിൽ കൗണ്ട്ഡൗൺ ക്ലോക്ക് സ്ഥാപിച്ച് ബിജെപി.

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: പാർട്ടി ഓഫീസുകളിൽ കൗണ്ട്ഡൗൺ ക്ലോക്ക് സ്ഥാപിച്ച് ബിജെപി.
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സമയം എണ്ണി കാത്തിരുന്ന് ബിജെപി പ്രവർത്തകർ. ഇതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പാർട്ടി ഓഫീസിൽ കൗൺഡൗൺ ക്ളോക്ക് സ്ഥാപിച്ചു. സജീവ പ്രവർത്തന രംഗത്തേയ്ക്ക് ബിജെപി പ്രവർത്തകർ ഇറക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. മിഷൻ 2025 കൗണ്ട് ഡൗൺ, ഇനി 100 ദിവസം - എന്ന മുദ്രാവാക്യവുമായാണ് കൗണ്ട് ഡൗൺ ക്ലോക്ക് സ്ഥാപിച്ചത്. 
       തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള കൗണ്ട് ഡൗൺ ക്ലോക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് കോട്ടയം വെസ്റ്റ് ജില്ലാ ഓഫീസിൽ സ്വിച്ച് ഓൺ ചെയ്തത്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിനായി പ്രവർത്തകരുടെ ആവേശം വർദ്ധിപ്പിക്കുന്ന രീതിയിൽ എല്ലാ സംഘടനാ ജില്ലാ ഓഫീസുകളിലും ഇത്തരത്തിൽ കൗണ്ട് ഡൗൺ ക്ലോക്ക് സ്ഥാപിക്കാനാണ് ബിജെപി തീരുമാനം.

Post a Comment

0 Comments

Ad Code

Responsive Advertisement