Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂളില്‍ ഷോക്കേറ്റു മരിച്ച മിഥുന്റെ സംസ്‌കാരം നടന്നു.

സ്‌കൂളില്‍ ഷോക്കേറ്റു മരിച്ച മിഥുന്റെ സംസ്‌കാരം നടന്നു.
കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. അനുജൻ സുജിൻ ആണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.
        സ്കൂളിലെയും വീട്ടിലെയും പൊതുദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. വിദ്യാർത്ഥികളും നാട്ടുകാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്ക് എത്തിച്ചേർന്നത്. മിഥുന്റെ അനുജൻ സുജിൻ ആണ് അന്ത്യകർമ്മങ്ങള്‍ ചെയ്തത്. വൈകുന്നേരം നാലരയോടെയാണ് സംസ്കാരം നടന്നത്. വിലാപയാത്ര ആയാണ് സ്കൂളില്‍ നിന്ന് മിഥുന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. രാവിലെ തേവലക്കര ബോയ്‌സ് സ്‌കൂളില്‍ നടന്ന പൊതുദർശനത്തില്‍ നാടിന്റെ നാനാതുറകളില്‍ നിന്നുമുള്ള ആളുകള്‍ ഒഴുകിയെത്തിയിരുന്നു. ജനപ്രതിനിധികള്‍ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ സ്‌കൂളില്‍ എത്തിയിരുന്നു.
       മകന്റെ നിശ്ചലശരീരം ചേർത്തുപിടിച്ച്‌ പൊട്ടിക്കരഞ്ഞ അമ്മ സുജ നൊമ്പരക്കാഴ്ചയായി. ഇന്നു രാവിലെ ഒൻപതു മണിയോടെ ആയിരുന്നു മിഥുന്റെ അമ്മ സുജ നാട്ടിലെത്തിയത്. സ്വന്തം കുടുംബത്തെ നന്നായി നോക്കാനാണ് സുജ കുവൈറ്റില്‍ വീട്ടുജോലിക്ക് പോയത്. അവിടെ ജോലി ചെയ്തിരുന്ന വീട്ടിലെ അംഗങ്ങള്‍ക്കൊപ്പം തുർക്കിയില്‍ വിനോദയാത്രയ്ക്ക് പോയ സമയത്താണ് മകന്റെ അപ്രതീക്ഷിത വിയോഗം അറിയുന്നത്. തുടർന്ന് നല്ലവരായ ആ കുടുംബം, വിനോദയാത്ര റദ്ദാക്കി, സുജയ്ക്ക് എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement