Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആശമാർക്ക് ആശ്വാസം: കേന്ദ്രസർക്കാർ ഇൻസൻ്റീവ് വർദ്ധിപ്പിച്ചു.

ആശമാർക്ക് ആശ്വാസം:  കേന്ദ്രസർക്കാർ ഇൻസൻ്റീവ് വർദ്ധിപ്പിച്ചു.
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ കടുത്ത അവഗണനയിൽ നിരാശരായ ആശമാർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ. ആശാ വർക്കർമാരുടെ ഇൻസന്റീവ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. പ്രതിമാസ ഇൻസന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയായി വർദ്ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സ‌ഭയിൽ അറിയിച്ചു. മാർച്ച് 4ന് ചേർന്ന് മിഷൻ സ്‌റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. 
        ഇൻസന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനക്രമീകരിച്ചിട്ടുണ്ട്. 10 വർഷം സേവനമനുഷ്‌ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവർക്കുള്ള ആനുകൂല്യം കേന്ദ്രസർക്കാർ 20,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement