Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തിരു.: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാലും മഹാരാഷ്‌ട്ര തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നതിനാലും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. ജൂലൈ 4 മുതൽ 7 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. 
      ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement