Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്.

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്.
തിരുവല്ല: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് വിദ്യാർത്ഥിയായ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കൽ ജോയിച്ചൻ്റെ മകൻ ലിജുമോൻ (18) ആണ് മരിച്ചത്. എടത്വ പട്ടത്താനം വീട്ടിൽ മെറിക് (18) അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 
      ഇന്നലെ രാത്രി 12.05 നായിരുന്നു അപകടം. തിരുവല്ല ഭാഗത്തു നിന്ന് എടത്വയിലേയ്ക്ക് വന്ന ബൈക്ക്, നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലിജുമോൻ സംഭവ സ്ഥലത്തു വച്ച് മരണപ്പെട്ടു. മെറികിനെ അതുവഴി വന്ന കോഴിമുക്ക് വേണാട് റിജു ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരുവരും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement