Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു.

കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. 
പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിൻ്റെ മകള്‍ എമിലീന മരിയ (4), ആൽഫ്രഡ് (6) എന്നിവരാണ് മരിച്ചത്. എല്‍സി മാർട്ടിനും മക്കളായ അലീന, എമിലീന, ആല്‍ഫ്രഡ് എന്നിവർക്കുമാണ് ഇന്നലെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ മൂവരും എറണാകുളത്തെ ആശുപത്രയില്‍ ചികിത്സയിൽ ആയിരുന്നു. അലീനയ്ക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
         ഇന്നലെ വൈകുന്നേരം നാലോടെ കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില്‍ കയറിയപ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടായത്. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. കാറിന് പുറത്ത് കുട്ടികളും എല്‍സിയും വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കാറിന്റെ പിൻവശത്ത് തീ ഉയർന്നു പൂർണ്ണമായും കത്തി. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് എല്‍സി മാർട്ടിൻ. എൽസിയുടെ ഭർത്താവ് മാർട്ടിൻ 55 ദിവസം മുമ്പാണ് ക്യാൻസർ ബാധിച്ചു മരിച്ചത്. പൂളക്കാടുള്ള വീട്ടിൽ അസുഖ ബാധിതയായതിനെത്തുടർന്ന് ശസ്ത്രക്രിയയും ചികിൽസയും കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് വീണ്ടും എൽസി ജോലിയിൽ പ്രവേശിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement