Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്.

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്.
ന്യൂഡൽഹി: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. രാഷ്ട്രപതിയാണ് സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത്. 
       കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ് സദാനന്ദൻ മാസ്റ്റർ. 2016ൽ കൂത്തുപറമ്പിൽ നിന്നും നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ചിരുന്നു. 1994 ജനുവരി 25ന് സിപിഎം പ്രവർത്തകരുടെ ആക്രമത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു.
        ചരിത്രകാരി ഡോ. മീനാക്ഷി ജെയ്ൻ, ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ല എന്നിവരെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ നിഗം. മീനാക്ഷി ജെയ്ൻ അയോദ്ധ്യയെ കുറിച്ച് പുസ്തകം എഴുതിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement