Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലൈഫ് പദ്ധതി: ഇടമലക്കുടിയിൽ 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി.

ലൈഫ് പദ്ധതി: ഇടമലക്കുടിയിൽ 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
ഇടുക്കി: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ വഴി ഗോത്രവർഗ്ഗ നിവാസികളുടെ സ്വപ്നങ്ങൾക്ക് നിറം പകരുകയാണ്. വനാന്തരത്തിലുള്ള ഇടമലക്കുടിയിലെ 28 കുടികളിലും ലൈഫ് പദ്ധതി പ്രകാരം ആധുനിക രീതിയിലുള്ള ഭവനങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇവിടെ ഇപ്പോൾ 131 വീടുകളുടെ പണി പൂർത്തീകരിച്ചു. 421 വീടാണ് ഇടമലക്കുടി പഞ്ചായത്തിൽ ആകെ അനുവദിച്ചിട്ടുള്ളത്. 6.48 കോടി രൂപയാണ് ഇതുവരെ ഇടമലക്കുടി പഞ്ചായത്തിൽ ലൈഫ് പദ്ധതിക്കായി ചെലവഴിച്ചത്. കരാർ ഒപ്പിട്ട ബാക്കിയുള്ള വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.
      മഴയും ദുർഘടമായ വഴിയും തീർക്കുന്ന പ്രതിസന്ധികൾ അതിജീവിച്ചാണ് ഇടമലക്കുടിയിൽ ഭവനനിർമ്മാണം പുരോഗമിക്കുന്നത്. മൂന്നാറിൽ നിന്നും നിർമ്മാണ സാമഗ്രികൾ എത്തിച്ച്, തലച്ചുമടായി ഓരോ കുടിയിലേക്കും കൊണ്ടു വന്നാണ് നിർമ്മാണം. ആധുനിക രീതിയിൽ 420 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ളവയാണ് ഇവിടെ പണിയുന്ന വീടുകൾ. രണ്ട് കിടപ്പുമുറികൾ, ഒരു ഹാൾ, അടുക്കള, സിറ്റൗട്ട്, ടോയ്ലറ്റ് സൗകര്യങ്ങളുണ്ട്. ഇടമലക്കുടിയിലെ ഗോത്രവർഗ്ഗ നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement