Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത 5 ദിവസം മഴ.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത 5 ദിവസം മഴ.
തിരു.: മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി  വടക്കൻ ആന്ധ്രാ പ്രദേശ്- തെക്കൻ  ഒഡിഷ തീരത്തിന് സമീപം ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുന്ന ന്യൂനമർദ്ദം, തുടർന്നുള്ള 48  മണിക്കൂറിൽ വടക്കൻ ആന്ധ്രാപ്രദേശ്  തെക്കൻ ഒഡിഷ തീരത്തേക്ക്  നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
        കേരളത്തിൽ അടുത്ത 5 ദിവസം  നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പിലുണ്ട്. ആഗസ്റ്റ് 13-15 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ആഗസ്റ്റ് 13 മുതൽ 15 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ  ശക്തമായ കാറ്റിനും സാധ്യതയെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement