Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

6800 പേർ ചേർന്ന് ബൈബിൾ പകർത്തി എഴുതി.

6800 പേർ ചേർന്ന് ബൈബിൾ പകർത്തി എഴുതി.
കോട്ടയം: ബൈബിൾ പകർത്തി എഴുതി ചരിത്രത്തിൻ്റെ ഭാഗമായത് 6800ഓളം വരുന്ന സൺഡേ സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും. മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിൻ്റെ ശതോത്തര സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഭദ്രാസന സൺഡേ സ്കൂൾ പ്രസ്ഥാനത്തിൻ്റെ അഭിമുഖ്യത്തിൽ സൺഡേ സ്കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചേർന്നാണ് വിശുദ്ധ വേദപുസ്തകം ഒന്നിച്ച് പകർത്തി എഴുതിയത്.
       ഭദ്രാസന മെത്രാപ്പോലിത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, വൈദികർ, ഭാരവാഹികൾ അടക്കം 6800 വിശ്വാസികളാണ് 40 ദിവസത്തെ ആത്മിയ ഒരുക്കത്തിനു ശേഷം ആഗസ്റ്റ് 10 ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്കു ശേഷം ഒരേ സമയം വേദപുസ്തകം കൈയെഴുത്തായി എഴുതിയത്. ലോകത്ത് തന്നെ ഇത്രയും പേർ ഒരുമിച്ച് ബൈബിൾ പകർത്തിയെഴുതുന്നത് ആദ്യ സംഭവമാണ്. 80 ദേവാലയങ്ങളിലെ വിശ്വാസികൾ വൈദികരുടെ നേതൃത്വത്തിൽ ദേവാലയങ്ങളിൽ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.
       പാമ്പാടി മേഖലയിലെ പങ്ങട സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് വചനമെഴുത്തിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. ബൈബിൾ പകർത്തിയെഴുതുന്ന പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് എഴുതേണ്ട വേദഭാഗങ്ങൾ നിശ്ചയിച്ചു നൽകിയിരുന്നു. ഒരേ തരം പേപ്പറിൽ, ഒരേ തരം പേന കൊണ്ടാണ് ബൈബിൾ പകർത്തി എഴുതിയത്. പൂർത്തീകരിക്കുന്ന വേദപുസ്തകം മെത്രാസന കേന്ദ്രമായ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന മാർ കുറിയാക്കോസ് ദയറായിൽ ശതോത്തര സുവർണ്ണ ജൂബിലിയുടെ ഓർമ്മക്കായി സൂക്ഷിക്കും.
         ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. ഡോ. തോമസ് പി. സഖറിയ, ഡയറക്ടർ വിനോദ് എം. സഖറിയ, സെക്രട്ടറി കുറിയാക്കോസ് തോമസ് ജനറൽ കൺവീനർമാരായ ഏബ്രഹാം ജോൺ, അജിത് മാത്യു, വി.വി. വറുഗീസ്, ഇടവക വൈദികർ ഡിസ്ട്രിക്ട് പ്രസിഡൻ്റുമാർ, ഇൻസ്പെക്ടർമാർ, സെക്രട്ടറിമാർ ഹെഡ്മാസ്റ്റർമാർ, മെൽ സോ കൺവീനർമാർ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement