Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഹുലിൻ്റെ 'വോട്ടർ അധികാർ' യാത്രയ്ക്ക് നാളെ തുടക്കം.

രാഹുലിൻ്റെ 'വോട്ടർ അധികാർ' യാത്രയ്ക്ക് നാളെ തുടക്കം.
പാട്ന: വോട്ട് കൊള്ളയ്ക്കും ബിഹാർ വോട്ടർപട്ടിക പരിഷ്‌കരണത്തിനും എതിരെ രാഹുൽ ഗന്ധി നയിക്കുന്ന 'വോട്ടർ അധികാർ' യാത്രയ്ക്ക് നാളെ തുടക്കം. ബിഹാറിലെ സാസാരാമിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവും യാത്രയിൽ പങ്കെടുക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഉൾപ്പടെ ഐഎൻഡിഐഎ മുന്നണിയിലെ നേതാക്കൾ തുടങ്ങിയവർ യാത്രയിൽ രാഹുലിനൊപ്പം അണിനിരക്കും. രണ്ട്‌ ആഴ്ചയായി 30 മണ്ഡലങ്ങളിലൂടെയാണ് യാത്ര. ഗയ, മുംഗേർ, ഭഗൽപുർ, കടിഹാർ, പുർണിയ, മധുബനി, ധർഭംഗ, പശ്ചിം ചമ്പാരൻ എന്നിവിടങ്ങളിലൂടെ യാത്ര കടന്നുപോകും. അറയിൽ 30-ാം തീയതിയാണ് യാത്ര സമാപിക്കുക. സെപ്റ്റംബർ ഒന്നാം തീയതി പട്നയിൽ മെഗാ വോട്ടർ അധികാർ റാലി സംഘടിപ്പിക്കും. യാത്ര ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനെന്ന് കോൺഗ്രസ് വ്യക്തമാക്കി. രാഹുലിൻ്റെ ആരോപണങ്ങൾ ഉയർത്തി സംസ്ഥാന തലങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം.

Post a Comment

0 Comments

Ad Code

Responsive Advertisement