Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു; രണ്ട് മരണം.

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു; രണ്ട് മരണം.
കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചതിനെ തുടർന്ന് രണ്ട് മരണം. പനവേലി സ്വദേശിനി സോണിയ (42), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിജയൻ എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ആറരയ്ക്ക് ശേഷമാണ് അപകടം നടന്നത്.
      മരിച്ച സോണിയ പനവേലി സ്വദേശിനിയാണ്. നഴ്സായ സോണിയ ആശുപത്രിയിലേക്ക് പോകാൻ ബസ് കാത്തുനില്‍ക്കുകയായിരുന്നു. വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകട കാരണമെന്ന് സംശയമുണ്ട്. അപകടത്തിന് ‌ശേഷം വാൻ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവതികളെ ഇടിച്ചതിന് ശേഷം മുന്നോട്ട് പോയതിനു ശേഷമാണ് വാൻ ഓട്ടോയിലിടിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement