Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല നട ഇന്ന് തുറക്കും; കീഴ്ശാന്തി നറുക്കെടുപ്പും പമ്പ മേൽശാന്തി നറുക്കെടുപ്പും നാളെ.

ശബരിമല നട ഇന്ന് തുറക്കും; കീഴ്ശാന്തി നറുക്കെടുപ്പും പമ്പ മേൽശാന്തി നറുക്കെടുപ്പും നാളെ.
ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന്  ദീപം തെളിയിക്കും. 
      ചിങ്ങമാസം ഒന്നായ ഞായറാഴ്ച രാവിലെ അഞ്ചു മണിക്കാണ് നട തുറക്കുക. അന്ന് രാവിലെ  ഉഷപൂജയ്ക്ക് ശേഷം 7.30ന് ശബരിമല കീഴ്ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ശ്രീകോവിലിന് മുന്നിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ദേവസ്വം കമ്മീഷണർ ബി. സുനിൽ കുമാർ നറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകും. 
        രാവിലെ 9.00ന് പമ്പയിലും പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള  നറുക്കെടുപ്പ് നടക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21 രാത്രി 10 മണിക്ക് നടയടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement