Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാന അദ്ധ്യാപക അവാർഡ് 2025 പ്രഖ്യാപിച്ചു.

സംസ്ഥാന അദ്ധ്യാപക അവാർഡ് 2025 പ്രഖ്യാപിച്ചു.
തിരു.: നമ്മുടെ സാംസ്‌കാരികതയെ സ്വാധീനിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു വരുന്ന അദ്ധ്യാപകരെ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാനതല അവാർഡ് നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ആദരിച്ചു വരുന്നു. 
നിസ്തുലമായ സേവനം കൊണ്ടും സർഗ്ഗാത്മകശേഷി കൊണ്ടും ശ്രദ്ധേയരായ അദ്ധ്യാപകർക്കുള്ള 2025 വർഷത്തെ സംസ്ഥാന അദ്ധ്യാപക 
അവാർഡുകൾ പ്രഖ്യാപിച്ചു.  
       ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിൽ 5 അദ്ധ്യാപകരെ വീതവും ഹയർ സെക്കൻഡറി വിഭാഗത്തിൽ 4 അദ്ധ്യാപകരെയും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 3 അദ്ധ്യാപകരെയുമാണ് അവാർഡിന് 
തെരഞ്ഞെടുത്തത്.  
       സംസ്ഥാനതല അദ്ധ്യാപക ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാ കളക്ടർ ചെയർമാനായുള്ള ജില്ലാതല സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്ത് 
എൽപി വിഭാഗത്തിൽ നിന്നും 22, യുപി വിഭാഗത്തിൽ നിന്നും 12, ഹൈസ്‌ക്കൂൾ വിഭാഗത്തിൽ നിന്നും 19, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും 9,  
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും മൂന്ന് 
എന്നിങ്ങനെ ആകെ 65 ശുപാർശകൾ ലഭിച്ചിരുന്നു.  പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും എസ്.സി.ഇ.ആർ.ടി., എസ്.എസ്.കെ., എസ്.ഐ.ഇ.ടി. എന്നീ സ്ഥാപനങ്ങളിലെ 
ഡയറക്ടർമാർ അംഗങ്ങളുമായ സമിതിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.

        അദ്ധ്യാപക അവാർഡുകൾ ഈ മാസം പത്താം തീയതി ഉച്ചകഴിഞ്ഞ് 2.30 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് വിതരണം ചെയ്യുന്നതാണ്. 2025-'26 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു. 

എൽപി വിഭാഗം

1. ശ്രീമതി. ബീന ബി., പി.ഡി. ടീച്ചർ ഗവൺമെന്റ് എൽ.പി. സ്‌കൂൾ, പാട്ടത്തിൽ, തിരുവനന്തപുരം.
2. ശ്രീ. ബിജു ജോർജ്ജ്, പ്രഥമാദ്ധ്യാപകൻ, സെന്റ് തോമസ് എൽ.പി.എസ്., കോമ്പയാർ, ഇടുക്കി.
3. ശ്രീ. സെയ്ത് ഹാഷിം കെ., വി.എൽ.പി.എസ്.ടി.എ.യു.പി. സ്‌കൂൾ, കുന്നുമ്മൽ, മലപ്പുറം.
4. ശ്രീ. ഉല്ലാസ് കെ., കെ.എൽ.പി.എസ്.ടി. (സീനിയർ ഗ്രേഡ്) ഗവൺമെന്റ് മുഹമ്മദൻസ് എച്ച്.എസ്.എൽ.പി.എസ്., ആലപ്പുഴ
5. ശ്രീമതി. വനജകുമാരി കെ.എൽ.പി.എസ്.ടി. എ.യു.പി. സ്‌കൂൾ കുറ്റിക്കോൽ, കാസറഗോഡ്.

യുപി വിഭാഗം

1. ശ്രീമതി. അജിത എസ്., യു.പി.എസ്.ടി. പ്രബോധിനി യു.പി.എസ്., വക്കം, തിരുവനന്തപുരം.
2. ശ്രീ. സജിത്ത് കുമാർ വി.കെ., പി.ഡി. ടീച്ചർ (യു.പി.എസ്.എ.) മധുസൂദനൻ തങ്ങൾ സ്മാരക ഗവൺമെന്റ് യു.പി. സ്‌കൂൾ മട്ടന്നൂർ, കണ്ണൂർ.
3. ശ്രീ. സൈജൻ ടി., ടി.യു.പി.എസ്.ടി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്., 
അയ്യന്തോൾ, തൃശ്ശൂർ.
4. ശ്രീ. അഷ്‌റഫ് മോളയിൽ, യു.പി.എസ്.ടി. ഗവ. എം.യു.പി.എസ്. അരീക്കോട്, മലപ്പുറം.
5. ശ്രീ. മുഹമ്മദ് മുസ്തഫ ടി.പി., പി.ഡി. ടീച്ചർ ഗവ. യു.പി. സ്‌കൂൾ പുറത്തൂർ, 
മലപ്പുറം. 

സെക്കൻഡറി വിഭാഗം

1. ശ്രീ. ഗിരീഷ് പി., എച്ച്.എസ്.ടി. ഗണിതം, കെ.എ.എച്ച്.എച്ച്.എസ്.എസ്., കോട്ടോപ്പാടം, പാലക്കാട്.
2. ശ്രീ. സജിമോൻ വി.പി., ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ, സി.കെ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, കോരുത്തോട്, കോട്ടയം.
3. ശ്രീമതി. വിൻസി വർഗ്ഗീസ്, ഹെഡ്മിസ്ട്രസ്സ്, സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്., തൃശ്ശൂർ.
4. ശ്രീ. സജിത് കുമാർ പി. എം. എച്ച്.എസ്.ടി. മലയാളം ഗവ. എച്ച്.എസ്.എസ്., മമ്പറം, ആയിത്തറ, കണ്ണൂർ.
5. ശ്രീ. പ്രശാന്ത് എം., എച്ച്.എസ്.ടി. എസ്.ഐ. എച്ച്.എസ്.എസ്., ഉമ്മത്തൂർ, കോഴിക്കോട്.

ഹയർ സെക്കൻഡറി വിഭാഗം

1. ശ്രീ. കൊച്ചനുജൻ എൻ., എച്ച്.എസ്. എസ്.ടി. ഹിസ്റ്ററി (സീനിയർ) ഗവൺമന്റ് എച്ച്.എസ്.എസ്., കുലശേഖരപുരം, കൊല്ലം.
2 ശ്രീ. സുധീർ എം. പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്.എസ്.എസ്., കൊടകര, തൃശ്ശൂർ.
3. ശ്രീ. രാധീഷ്‌കുമാർ എൻ, ജി.എച്ച്.എസ്. എസ്.ടി. (സെലക്ഷൻ ഗ്രേഡ്) എസ്.എൻ. ട്രസ്റ്റ്‌സ് എച്ച്.എസ്.എസ്., പള്ളിപ്പാടം, 
ആലപ്പുഴ.
4. ശ്രീ. നൗഫൽ. എ, പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്.എസ്.എസ്. കിളിമാനൂർ, തിരുവനന്തപുരം.
 
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം

1. ശ്രീ. ബിജു കെ.എസ്., നോൺ വൊക്കേഷണൽ ടീച്ചർ, കെമിസ്ട്രി, ഗവൺമെന്റ് വി.എച്ച്.എസ്.എസ്., ചോറ്റാനിക്കര, എറണാകുളം.
2. ശ്രീമതി. ഷൈനി ജോസഫ്, വൊക്കേഷണൽ ടീച്ചർ ഇൻ എം.ആർ.ആർ.ടി.വി., ടി.ടി.ടി.എം. വി.എച്ച്.എസ്.എസ്., വടശ്ശേരിക്കര, 
പത്തനംതിട്ട.
3. ശ്രീ. ഷൈജിത്ത് ബി.റ്റി. വൊക്കേഷണൽ ടീച്ചർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഗവൺമെന്റ് വി.എച്ച്.എസ്.എസ്. (ബോയ്‌സ്), കൊട്ടാരക്കര, കൊല്ലം.

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ്.
   
    പൊതുവിദ്യാലയങ്ങളിലെ എഴുത്തുകാരായ അദ്ധ്യാപകരുടെ മികച്ച പുസ്തകങ്ങൾക്ക് 
പൊതുവിദ്യാഭ്യാസ വകുപ്പ് നൽകി വരുന്ന പുരസ്‌കാരമാണ് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം. സർഗ്ഗാത്മകത സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികൾക്കാണ് അവാർഡുകൾ നൽകുന്നത്.  പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ആണ് അവാർഡ് ജേതാക്കൾക്ക് നൽകുന്നത്. 2024-'25 വർഷത്തെ അവാർഡിന് അർഹരായവരുടെ പേരു വിവരങ്ങൾ.

സർഗ്ഗാത്മകത സാഹിത്യം

ഡോ. ടി. കെ. അനിൽകുമാർ, ഗവ. ഗേൾസ് എച്ച്. എസ്.എസ്., തലശ്ശേരി, കണ്ണൂർ, 
പുസ്തകത്തിന്റെ പേര് - മൊയാരം 1948.

വൈജ്ഞാനിക സാഹിത്യം

ശ്രീ. പ്രകാശൻ കരിവള്ളൂർ, ഗവ. യു.പി.എസ്., കോട്ടിക്കുളം, കാസർഗോഡ്.
പുസ്തകത്തിന്റെ പേര് - സിനിമാക്കഥ.

ബാലസാഹിത്യം

ശ്രീമതി. സുധ തെക്കേമഠം, ജി.ജെ.എച്ച്.എസ്.എസ്., നടുവട്ടം, പാലക്കാട്.
പുസ്തകത്തിന്റെ പേര് - സ്വോഡ് ഹണ്ടർ.


Post a Comment

0 Comments

Ad Code

Responsive Advertisement