Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂട്ടറുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു.

സ്കൂട്ടറുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു.
കൊല്ലം: സ്കൂട്ടറുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ശക്തികുളങ്ങര ശ്രീദേവി നിവാസിൽ ശ്രീകണ്ഠന്റെയും ശ്രീദേവിയുടെയും മകൻ എസ്. ശ്രീജിത്ത് (30) ആണ് മരിച്ചത്. ദേശീയപാതയിൽ നീണ്ടകര ഗവ. താലൂക്ക് ആശുപത്രിക്ക് തെക്കുവശത്ത് ആയിരുന്നു അപകടം. ഒരേ ദിശയിലേക്ക് വന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ താലുക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപെട്ട മറ്റൊരു സ്കൂട്ടറിലെ യാത്രക്കാരായ 2 പേർക്കും പരിക്കേറ്റിട്ടുണ്ട്. കാവനാട് ജംക്ഷനിൽ മൊബൈൽ ഷോപ്പ് നടത്തിവരുകയായിരുന്നു ശ്രീജിത്ത്. ചവറയിലെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: അഞ്ജന വിമൽ. മക്കൾ: അങ്കിത്, അങ്കിത.

Post a Comment

0 Comments

Ad Code

Responsive Advertisement