Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വത്ത് വിൽപന തർക്കപരിഹര ചർച്ചക്ക് പോലീസ് സ്റ്റേഷനിൽ എത്തിയ ആൾ കുഴഞ്ഞു വീണ് മരിച്ചു.

സ്വത്ത് വിൽപന തർക്കപരിഹര ചർച്ചക്ക് പോലീസ് സ്റ്റേഷനിൽ എത്തിയ ആൾ കുഴഞ്ഞു വീണ് മരിച്ചു.
കോട്ടയം: സ്വത്തു വിൽപനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചു വരുത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ഞീഴൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മഠത്തിപ്പറമ്പ് കുറവംപറമ്പിൽ സ്റ്റീഫൻ ചാണ്ടി (51) ആണ് മരിച്ചത്. 
        ഇന്നലെ വൈകുന്നേരം അഞ്ചോടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റ‌ീഫനെ ഞീഴൂർ സ്വദേശിയായ കോൺട്രാക്ടറുടെ പരാതിയിൽ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു. പൊലീസ് ഇടപെട്ട് സ്‌റ്റീഫനും പരാതിക്കാരനും തമ്മിൽ സംസാരിക്കാൻ അവസരമുണ്ടാക്കിയതായി പറയുന്നു. ഇതിനിടയിൽ പുറത്തേക്കിറങ്ങിയ സ്‌റ്റീഫൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിലും പിന്നീട് മറ്റൊരു ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement