Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.

നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. 
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9, വ്യാഴാഴ്ച ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 23നും ഏപ്രിൽ 29നും. അസമിൽ ഏപ്രിൽ 9നും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഏപ്രിൽ 9നുമാണ് വോട്ടെടുപ്പ് നടക്കുക. എല്ലായിടത്തും മെയ് 4ന് വോട്ടെണ്ണൽ നടക്കും.
        രാജ്യത്ത് ഇലക്ടറൽ റോളിൽ അയോഗ്യരായ വോട്ടർമാർ ആരും തന്നെയില്ലെന്ന് ഉറപ്പാക്കാൻ എസ്ഐആറിലൂടെ സാധിച്ചെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ആകെ 2.1 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലായി ഉണ്ടാകുക. സ്ത്രീകൾ മാത്രം കൈകാര്യം ചെയ്യുന്ന മാതൃകാ പോളിങ് സ്റ്റേഷനുകൾ ഇത്തവണയും ഉണ്ടാകും. കേരളത്തിൽ 4.24 ലക്ഷം വോട്ടർമാരാണുള്ളത്. സംസ്ഥാനത്ത് ആകെ 30 ,471 പോളിങ് സ്റ്റേഷനുകളുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ പോളിങ് പ്രക്രിയയാണ് ഇന്ത്യയുടേതെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു.
        കേരളത്തിലെ ഇടമലക്കുടി പോളിങ് സ്റ്റേഷനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാട്ടിൽ കിലോമീറ്ററുകളോളം നടന്നു പോയാണ് ഇവിടെ വോട്ടെടുപ്പ് നടത്തുന്നത്. 25 ലക്ഷം ഇലക്ഷൻ ഉദ്യോഗസ്ഥരെയാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലായി തെരെഞ്ഞെടുപ്പ് പ്രകിയകൾക്കായി നിയോഗിചിരിക്കുന്നതെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement