Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബാങ്കുകൾ മാർച്ച് 31 ഞായറാഴ്ച തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

ബാങ്കുകൾ മാർച്ച് 31 ഞായറാഴ്ച തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ഡൽഹി: ബാങ്കുകൾ മാർച്ച് 31 ഞായറാഴ്ച തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശം. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാം ബാങ്കുകളും പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ദിവസം ഞായറാഴ്ചയാണ്.

        2023-'24 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാനാണ് ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തിദിനമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയവയെല്ലാം റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽ പെട്ടവയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement