Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ.കെ. ശശികുമാർ പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട്.

കെ.കെ. ശശികുമാർ പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട്.

കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫിലെ കെ.കെ. ശശികുമാർ (സിപിഐഎം) തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ മുൻധാരണപ്രകാരം സിപിഐയിലെ വിജയമ്മ വിജയലാൽ രാജിവെച്ച ഒഴിവിലാണ് പ്രസിഡണ്ട് തെരഞ്ഞടുപ്പ് വേണ്ടി വന്നത്. യുഡിഎഫിന് സ്ഥാനാർത്ഥി ഇല്ലായിരുന്നു. 19 അംഗ കമ്മിറ്റിയിൽ എൽഡിഎഫിന് 13ഉം യുഡിഎഫിന് സ്വതന്ത്രൻ ഉൾപ്പെടെ അഞ്ചും എസ്ഡിപിഐയ്ക്ക് 2 സീറ്റുമാണ് ഉള്ളത്. എൽഡിഎഫിൽ സിപിഐഎമ്മിനും കേരളാ കോൺഗ്രസ് എമ്മിനും അഞ്ചു വീതവും സിപിഐയ്ക്ക് മൂന്നും അംഗങ്ങളാണ് ഉള്ളത്. പഞ്ചായത്ത് പാലപ്ര രണ്ടാം വാർഡിലെ അംഗമാണു് ശശികുമാർ. പുളിമൂട് ലെയ്നിൽ കുറുമാക്കൽ വീട്ടിൽ താമസിക്കുന്നു 66കാരനായ ശശികുമാർ ചെത്തുതൊഴിലാളിയായി ഇപ്പോഴും ജോലി നോക്കുന്നു. ഭാര്യ: ശോഭന. മക്കൾ: മനുകുമാർ (കായികാദ്ധ്യാപകൻ, ചെങ്ങളം), മാളൂട്ടി (മേലുകാവുമറ്റം), അനുപമ (തിരുവഞ്ചൂർ).

Post a Comment

0 Comments

Ad Code

Responsive Advertisement