Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡ്രൈഡേയിൽ വില്പനയ്ക്ക് സൂക്ഷിച്ച വിദേശമദ്യ ശേഖരം പിടികൂടി, ഒരാൾ അറസ്റ്റിൽ.

ഡ്രൈഡേയിൽ വില്പനയ്ക്ക് സൂക്ഷിച്ച വിദേശമദ്യ ശേഖരം പിടികൂടി, ഒരാൾ അറസ്റ്റിൽ.
കോട്ടയം: ഡ്രൈഡേ ദിവസങ്ങളിലും ഞായറാഴ്ചകളിലും ബ്ലാക്ക് മാർക്കറ്റിൽ വില്പന നടത്താൻ സൂക്ഷിച്ച 54 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പാലാ എക്സൈസ് ഇൻസ്പെക്ടർ ബി. ദിനേശിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീം പിടികൂടി. രാമപുരം വില്ലേജിൽ ഏഴായിരക്കരയിൽ മുത്തൂറ്റ് വീട്ടിൽ തങ്കോയി എന്ന് വിളിക്കുന്ന തങ്കച്ചൻ എന്നയാളാണ് അറസ്റ്റിലായത്.
        രാമപുരം ഏഴാച്ചേരി ഭാഗത്ത് വ്യാപകമായി അനധികൃത വിദേശമദ്യ വില്പന നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പാലാ റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ ആവശ്യക്കാരൻ എന്ന വ്യാജേന വേഷം മാറി തങ്കച്ചനെ സമീപിച്ച് പിടികൂടുകയായിരുന്നു. 650 രൂപാ നിരക്കിലായിരുന്നു ഇയാളുടെ മദ്യവില്പന. ചാക്കിനുള്ളിൽ അടക്കം ചെയ്ത നിലയിൽ നിലയിൽ നമ്പർ വൺ മാക് ഡവല്‍സ് ബ്രാണ്ടി, ഹണീബി ബ്രാണ്ടി എന്നിവയുടെ 54 കുപ്പി വിദേശമദ്യമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. 
       ലോക്സഭ  ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മദ്യത്തിനും മയക്കുമരുന്നിനിനുമെതിരെ  എക്സൈസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
       റെയ്ഡിൽ പാലാ എക്സൈസ് ഇൻസ്പെക്ടറെക്കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ മനു ചെറിയാൻ, ഷിബു ജോസഫ്, എക്സൈസ് ഓഫീസർ ജെയിംസ് ബി., വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ വി.വി. എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement