Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃപ്പൂണിത്തുറയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.

തൃപ്പൂണിത്തുറയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.

കൊച്ചി: തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് കളവങ്കോട് രതീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
       റോഡിൽ വച്ച് വാക്കത്തി കൊണ്ടാണ് ഭാര്യ ധന്യയെ വെട്ടിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുവരും പോലീസ് സ്റ്റേഷനിൽ എത്തി മടങ്ങും വഴിയായിരുന്നു ആക്രമണം.
       ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇത്തരത്തിലുള്ള ദാരുണമായ സംഭവത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. മൂന്നു വർഷമായി ഇവർ പിരിഞ്ഞാണ് താമസിച്ചിരുന്നത്. രതീഷുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ധന്യ കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഡൈവോഴ്സിന് വഴങ്ങാത്തതും കൃത്യത്തിലേക്ക് വഴിതെളിച്ചു. രതീഷ് പിന്നാലെ വന്ന് ധന്യ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ശേഷം കൈയിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആനന്ദ് ബാബു പറഞ്ഞത്. തലയ്ക്കും കഴുത്തിനുമാണ് ധന്യയ്ക്ക് വെട്ടേറ്റത്. ആലപ്പുഴ അരൂർ സ്വദേശികളായ ഇരുവരും തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement