Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്ഫോടക വസ്തുക്കളുമായി നാല് പേർ പിടിയിൽ.

സ്ഫോടക വസ്തുക്കളുമായി നാല് പേർ പിടിയിൽ.
മലപ്പുറം: ഇരിമ്പിളിയത്ത് മാരക സ്ഫോടക ശേഷിയുള്ള വസ്തുക്കൾ വാഹനത്തിൽ കടത്തിയ സംഘത്തെ വളാഞ്ചേരി പോലീസ് പിടികൂടി. പട്ടാമ്പി നടുവട്ടം സ്വദേശി സ്വാമിദാസൻ (40), കുറ്റിപ്പുറം ചെല്ലൂർ സ്വദേശി ഷാഫി (45), എടയൂർ വടക്കുംപുറം സ്വദേശി ഉണ്ണികൃഷ്ണൻ (52), ഇരിമ്പിളിയം വലിയകുന്ന് സ്വദേശി രവി (62) എന്നിവരാണ് അറസ്റ്റിലായത്. സേഫ്റ്റി ഫ്യൂസ് 1820 മീറ്റർ, ജലാറ്റിൻ സ്റ്റിക് 1125 എണ്ണം, ഇലക്ട്രിക് ഡിറ്റനേറ്റർ 3300 എണ്ണം, ഓർഡിനറി ഡിറ്റനേറ്റർ 4000 എണ്ണം തുടങ്ങിയവ ഇവരിൽ നിന്ന് കണ്ടെടുത്തു. ക്വാറികളിൽ ഉപയോഗിക്കുന്നതിന് എത്തിച്ചവയാണ് ഇവയെന്നാണ് പ്രാഥമിക വിവരം.
          വളാഞ്ചേരി എസ്‌എച്ഒ സുനിൽദാസിൻ്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. അന്വേഷണ സംഘത്തിൽ  എസ്‌ഐമാരായ ബിന്ദുലാല്‍, ഗ്രേഡ് എസ്‌ഐ ഹംസ, സിപിഒമാരായ ഗിരീഷ്, ദീപു, ദീപക് എന്നിവരാണ് ഉണ്ടായിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement