Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കലാഭവൻ സോബി ജോർജ് അറസ്റ്റില്‍.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കലാഭവൻ സോബി ജോർജ് അറസ്റ്റില്‍.
വയനാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കലാഭവൻ സോബി ജോർജ് അറസ്റ്റില്‍. സ്വിറ്റ്സർലാൻഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സോബി ജോർജിനെ ബത്തേരി പോലീസ് പിടികൂടിയത്.
        സ്വകാര്യവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലം ചാത്തന്നൂരില്‍ നിന്നാണ് ബത്തേരി എസ്ഐ ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സോബി ജോർജിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ സമാനരീതിയിലുള്ള 25ഓളം കേസുകളുണ്ടെന്നും ഇതില്‍ ആറെണ്ണം വയനാട്ടിലാണെന്നും പോലീസ് പറഞ്ഞു.
        വയനാട്ടില്‍ നിന്ന് മാത്രം സമാനരീതിയില്‍ 26 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതി. അതേസമയം, ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് ഇത്തരം നടപടികള്‍ തുടങ്ങിയതെന്ന് കലാഭാവൻ സോബി ജോർജ് പ്രതികരിച്ചു. കണ്ട കാര്യങ്ങള്‍ ഓർത്തിരിക്കുന്നതിനാല്‍ ഇങ്ങനെ കുറേ കലാപരിപാടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ബാലഭാസ്കർ കേസില്‍ നിന്ന് പിന്തിരിയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ സോബി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement