Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബ്ലേഡ് മാഫിയാ സംഘത്തിന്റെ വീട് കയറി അക്രമം; മൂന്ന് പേർക്ക് പരിക്ക്, വീട് അടിച്ച് തകർത്തു.

ബ്ലേഡ് മാഫിയാ സംഘത്തിന്റെ വീട് കയറി അക്രമം; മൂന്ന് പേർക്ക് പരിക്ക്, വീട് അടിച്ച് തകർത്തു.

കോട്ടയം: കൂരോപ്പടയിൽ ബ്ലേഡ് മാഫിയാ സംഘം വീട് കയറി ആക്രമിച്ചു. ഗൃഹനാഥൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ളാക്കാട്ടൂർ കൃഷ്ണവിലാസം കൃഷ്ണൻകുട്ടി നായർ (60), ഭാര്യ ഉഷാകുമാരി (56), മകൻ അമൃത് (24) എന്നിവർക്കാണ് ഇന്നലെ രാത്രിയിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്. രാത്രി 11ന് മൃത്തുസ് അലി റഷീദ് എന്നയാളുടെ നേതൃത്വത്തിൽ ആറ് പേർ ഉൾപ്പെട്ട അക്രമി സംഘം വീട്ടിലെത്തി കൃഷ്ണൻകുട്ടി നായരെയും മകൻ അമൃതിനെയും ആദ്യം ആക്രമിച്ചു. തുടർന്ന് തടസ്സം പിടിക്കാനെത്തിയ ഭാര്യ ഉഷാകുമാരിയെയും മർദ്ദിച്ചു. കമ്പിവടിയും വടിവാളും ഉൾപ്പെടെ മാരകായുധങ്ങളും ഇവരുടെ പക്കൽ ഉണ്ടായിരുന്നു. കമ്പിവടിക്കുള്ള അടിയിൽ കൃഷ്ണൻകുട്ടി നായർക്ക് തലക്ക് സാരമായ മുറിവ് പറ്റി. അമൃതിന് തലക്കും കൈക്കും പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ജനാലകളും മറ്റ് വീട്ടുപകരണങ്ങളും അടിച്ചു തകർത്തു. വധഭീഷണി മുഴക്കിയാണ് സംഘം മടങ്ങിയത്. ഇന്നോവ കാറിൽ എത്തിയ അക്രമിസംഘം ഇന്നലെ ഉച്ചക്കും വീട്ടിലെത്തിയിരുന്നു. കൃഷ്ണൻകുട്ടി നായരുടെ മകളുടെ ഭർത്താവ് വിഷ്ണു, തലയോലപ്പറമ്പ് സ്വദേശിയായ മൃത്തുസിന്റെ കൈയ്യിൽ നിന്ന് വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടാണ് സംഘം എത്തിയത്.
         പാമ്പാടി പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി മാത്യൂ, സന്ധ്യാ ജി. നായർ, റ്റി.ജി. മോഹനൻ, സിപിഎം ലോക്കൽ സെക്രട്ടറി ഇ.എസ്. വിനോദ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഗോപൻ വെള്ളമറ്റം തുടങ്ങിയവർ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement