അനു കൊലക്കേസ്: മുജീബ് റഹ്മാന്റെ ഭാര്യ അറസ്റ്റിൽ.
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് റൗഫീന അറസ്റ്റ് ചെയ്തത്. അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വർണ്ണം വിറ്റ പണം മുജീബ്, റൗഫീനയെയാണ് ഏൽപ്പിച്ചിചിരുന്നത്. അനുവിന്‍റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം. കൊണ്ടോട്ടിയിലെ വീട്ടിലെത്തി അന്വേഷണ സംഘം റൗഫീനയെ അറസ്റ്റ് ചെയ്തുകയായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments