ശമ്പളവും പെന്‍ഷനും നല്‍കാൻ പണമില്ല, സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ.
തിരു.: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനിൽക്കെ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വന്‍ബാധ്യതയാണ് അടുത്ത ദിവസങ്ങളിൽ സർക്കാരിന് നേരിടേണ്ടത്. ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക ഇതുവരെ സമാഹരിക്കാൻ ആയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ശമ്പളത്തിനും പെന്‍ഷനുമായി 5000 കോടി രൂപയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്. തുക എങ്ങനെ സമാഹരിക്കുമെന്നതില്‍ തീരുമാനം ഇന്നുണ്ടാകും. അതേസമയം, ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
0 Comments