Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മനുഷ്യാവകാശ കമ്മീഷൻ, കലാമണ്ഡലം സത്യഭാമയ്ക്കെതിരേ കേസെടുത്തു.

മനുഷ്യാവകാശ കമ്മീഷൻ, കലാമണ്ഡലം സത്യഭാമയ്ക്കെതിരേ കേസെടുത്തു.

തൃശ്ശൂർ: നർത്തകൻ ഡോ: ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷനംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.
         

Post a Comment

0 Comments

Ad Code

Responsive Advertisement