Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്.

കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്.
മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ചു പേർക്ക് പരിക്കേറ്റു.
       തൃശൂർ ഭാഗത്തു നിന്ന് എത്തിയ കെഎസ്ആര്‍ടിസി ബസും എതിർദിശയിൽ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. കെഎസ്ആര്‍ടിസി ബസ് പിക്കപ്പ് ജീപ്പിലേക്ക് ഇടിച്ചു കയറിയതോടെ പിക്കപ് വാൻ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങുങുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്.
      പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement