Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെന്മാറ - വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതിയില്ല; ഹൈക്കോടതിയെ സമീപിക്കും.

നെന്മാറ - വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതിയില്ല;  ഹൈക്കോടതിയെ സമീപിക്കും.
പാലക്കാട്: നെന്മാറ - വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നൽകിയ വെടിക്കെട്ടിനുള്ള അപേക്ഷ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി. ബിജു നിരസിച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ആണ് അപേക്ഷ നിരസിച്ചത്. ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസ്സെസ്മെന്‍റ് പ്ലാൻ, ഓൺ സൈറ്റ് എമർജൻസി പ്ലാൻ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ക്ഷേത്ര കമ്മിറ്റി ഇത് കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നാണ് ഉത്തരവിലുള്ളത്.
      വെടിക്കെട്ട് നടക്കുന്ന തീയതിക്ക് രണ്ടു മാസം മുമ്പാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്. ഇത്തരത്തിൽ അപേക്ഷിക്കാത്തതും ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്താനുള്ള സമയം ലഭിക്കാത്തതുമാണ് അപേക്ഷ നിരസിക്കാൻ കാരണം. നെന്മാറ വല്ലങ്ങി വേലയ്ക്കൊപ്പം തെന്നിലാപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം, കുന്നേക്കാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെയും വെടിക്കെട്ടിന് അനുമതി നിഷേധിച്ചിട്ടുണ്ട്. 
     അതേസമയം, വെടിക്കെട്ട് നടത്താൻ അനുമതി തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് നെന്മാറ വേല കമ്മറ്റി സെക്രട്ടറി അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement