Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് കൃഷി: റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് കൃഷി: റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

പത്തനംതിട്ട: ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി. റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർക്കെതിരെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റിപ്പോർട്ട് നൽകി. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ. ജയനാണ് കോട്ടയം ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് നൽകിയത്.

ഗ്രോ ബാഗിലെ കഞ്ചാവ് ചെടികളുടെ ഫോട്ടോകൾ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് പരാതിയായി ലഭിച്ചിരുന്നു. നാൽപ്പതോളം കഞ്ചാവ് ചെടികൾ ​ഗ്രോ ബാ​ഗുകളിലായി സ്റ്റേഷന് ചുറ്റും വളർത്തിയിരുന്നതായി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ആറു മാസം മുൻപാണ് സംഭവം ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ബി.ആർ. ജയനെ മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഓഫീസിലേക്ക് സ്ഥലം മാറ്റി. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ റസ്ക്യൂവർ അജേഷാണ് കഞ്ചാവ് ചെടി വെച്ചു പിടിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കഞ്ചാവ് നട്ടത് താനാണെന്ന് ദിവസവേതന വാച്ചർ അജേഷ് മൊഴി നൽകിയിട്ടുണ്ട്.        

        ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വളര്‍ത്തിയ സംഭവത്തില്‍ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടി. അടിയന്തരമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പിസിസിഎഫിന് നിര്‍ദ്ദേശം നല്‍കി.

Post a Comment

0 Comments

Ad Code

Responsive Advertisement