Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓസ്ട്രേലിയയിൽ വീടിന് തീപിടിച്ച് മലയാളി മരിച്ചു.

ഓസ്ട്രേലിയയിൽ വീടിന് തീപിടിച്ച് മലയാളി മരിച്ചു.


സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെൽസിൻ്റെ തലസ്ഥാന നഗരമായ സിഡ്‌നിക്ക് സമീപം വീടിന് തീപിടിച്ച് മലയാളി മരിച്ചു. ഡബ്ബോയിൽ താമസിക്കുന്ന കൊല്ലം കുണ്ടറ സ്വദേശിനിയും ഡബ്ബോ ഹോസ്പിറ്റലിലെ നഴ്സുസുമായ ഷെറിൻ ജാക്സനാണ് (34) മരിച്ചത്. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി ടെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്‌സൻ്റെ ഭാര്യയാണ്.
        അതീവ ഗുരുതരാവസ്ഥയിൽ ഡബ്ബോ ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിലായിരുന്നു ഷെറിൻ. രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമനസേന അംഗവും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവം നടക്കുമ്പോൾ ഷെറിൻ്റെ ഭർത്താവ് ജാക്ക്സൺ ജോലിസംബന്ധമായി പുറത്ത് പോയിരിക്കുകയായിരുന്നു. ഈ സമയം രണ്ട് നിലകളുള്ള വീട്ടിൽ ഷെറിൻ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement