Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു.

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു.
കുമളി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. ഇന്ന് പുലര്‍ച്ച അഞ്ചുമണിയോടെ ആയിരുന്നു അപകടം. അണക്കര സ്വദേശി കുളങ്ങരയിൽ ഏബ്രാഹാമാണ് (തങ്കച്ചൻ -50) മരിച്ചത്.
        സഞ്ചരിച്ചിരുന്ന ബൈക്ക് തീ പിടിച്ചെന്ന് മനസിലായ ഉടൻ തന്നെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. സമീപത്തെ പാടത്തിലേക്ക് പ്രാണരക്ഷാർത്ഥം ഓടുന്നതിടെയാണ് തീ ശരീരത്തിൽ മുഴുവൻ പടർന്നത്. റോഡിൽ പൂർണ്ണമായും കത്തി നശിച്ച നിലയിൽ ബൈക്കും കണ്ടെത്തി.
         സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കിൽ ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തിൽ വെച്ചാണ് ബൈക്കിന് തീ പിടിച്ചത്. പുലർച്ചെ തിരക്കൊഴിഞ്ഞ സമയമായതിനാൽ വൈകിയാണ് സമീപവാസികൾ പോലും അപകടവിവരം അറിഞ്ഞത്. കുമളി പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement