Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനത്ത ചൂട് : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

കനത്ത ചൂട് : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

തിരു.: സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇളംനിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കണം. ശുദ്ധമായ കുടിവെള്ളം ധാരാളം കുടിക്കുകയും വെള്ളത്തിന്റെ അംശം ധാരാളമുള്ള പഴവർഗ്ഗങ്ങൾ കഴിക്കുകയും വേണം. വെയിൽ ഏൽക്കുന്ന ഇടങ്ങളിൽ കുടയോ തൊപ്പിയോ ധരിക്കണം. തണുപ്പുള്ളതും വായു സഞ്ചാരവുമുള്ള ഇടങ്ങളിൽ കഴിയാൻ ശ്രദ്ധിക്കണം. ഉച്ചക്ക് 12നും മൂന്ന് മണിക്കും ഇടയിൽ കഴിവതും വെയിലേൽക്കാതെ ശ്രദ്ധിക്കണം. തൊഴിലിടങ്ങളിൽ ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കുകയും ജീവനക്കാരെ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുകയും വേണം. കനത്ത ചൂടിനെ തുടർന്ന് ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement