Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളികൾ കൈകോര്‍ത്തു: ദയാധനം 34 കോടിയിലെത്തി, അബ്ദുൾ റഹീമിന് മോചനം.

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടു. റിയാദിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്.


        നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക കണ്ടെത്തിയത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. 2006ലാണ് മനഃപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം നിത്യരോഗിയും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിച്ചു വന്ന സൗദി സ്വദേശിയായ 15കാരൻ മരിച്ചത്. അബ്ദുൾ റഹീമിൻ്റെ കൈ ജീവൻ രക്ഷാ ഉപകരണത്തിൽ അറിയാതെ തട്ടിയതിനെത്തുടർന്നാണ് 15കാരൻ്റെ മരണം. 

Post a Comment

0 Comments

Ad Code

Responsive Advertisement