Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ചു: കെ.എസ്.യു. മാർച്ച് നടത്തി.

വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ചു: കെ.എസ്.യു. മാർച്ച് നടത്തി.


പത്തനംതിട്ട: ആറ് മാസക്കാലത്തെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കെഎസ്ഇബി, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ചു. ഇതോടെ ഓഫീസിന്റെ പ്രവർത്തനങ്ങൾ നിലച്ചു. ഇതിൽ പ്രതിഷേധിച്ച് കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് സംഘടിപ്പിക്കുകയും ഓഫീസിനുള്ളിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവർ നേതൃത്വം നൽകി.
         വിദ്യാഭ്യാസ മേഖലയെ ഇരുട്ടിലാക്കുന്ന സമീപനമാണ് ഇത്തരം പ്രവൃത്തിയിലൂടെ സർക്കാർ സ്വീകരിക്കുന്നതെന്ന് കെ.എസ്.യു. ആരോപിച്ചു. ഉടൻതന്നെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും വൈദ്യുതി ബില്ല് അടച്ച് വൈദ്യുതി പുന:സ്ഥാപിച്ചില്ലെങ്കിൽ കെ.എസ്.യു. ജില്ലാ കമ്മിറ്റി ബില്ല് അടച്ച് വൈദ്യുതി പുന:സ്ഥാപിക്കുമെന്ന് നേതാക്കൾ അറിച്ചു.
          ജില്ലാ ഭാരവാഹികളായ തഥാഗത് ബി.കെ., അസ്ലം കെ. അനൂപ്, മെബിൻ നിരവേൽ, ജോൺ കിഴക്കേതിൽ, നിതിൻ മല്ലശേരി, റ്റിജോ തോമസ് അയ്യാന്തിയിൽ, സ്റ്റെയിൻസ് ഇലന്തൂർ, ശ്രുജിത്ത്, അഭിജിത്ത് കുമാർ, ആരോൺ യേശുദാസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement