Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിക്കപ്പ് വാനിലേക്ക് ലോറിയിടിച്ചു കയറി യുവാവ് മരിച്ചു.

പിക്കപ്പ് വാനിലേക്ക് ലോറിയിടിച്ചു കയറി യുവാവ് മരിച്ചു.


വയനാട്: കല്‍പ്പറ്റയില്‍ പിക്കപ്പ് വാനിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. മാനന്തവാടി അഞ്ചുകുന്ന് സ്വദേശി എടവലന്‍ സജീര്‍ (സജീര്‍ വയനാട്-32) ആണ് മരിച്ചത്. ഭാര്യ: ജസീല. ഏതാനും ദിവസം മുമ്പാണ് മകന്‍ ജനിച്ചത്.
      സജീറിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന വെള്ളമുണ്ട സ്വദേശി നൗഫലിനാണ് പരിക്കേറ്റത്. സജീര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
       വെള്ളമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന പികെകെ ഫുഡ്‌സ് പ്രൊഡ്ക്ട്‌സ് കമ്പനിയിലെ ഡ്രൈവറായിരുന്നു സജീര്‍. ബേക്കറിയില്‍ സാധനം ഇറക്കുന്നതിനിടെ ലോറി പിക്കപ്പ് വാനില്‍ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement