Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംവിധായകനും നിര്‍മ്മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു.

സംവിധായകനും നിര്‍മ്മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു.
  


ചെങ്ങന്നൂർ: സംവിധായകനും നിര്‍മ്മാതാവും ഗാനരചയിതാവുമായ ഉണ്ണി (83) ആറന്മുള അന്തരിച്ചു. ചെങ്ങന്നൂരിലെ ലോഡ്ജില്‍ വച്ചു ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
      എതിര്‍പ്പുകള്‍, സ്വര്‍ഗ്ഗം, വണ്ടിച്ചക്രം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. അദ്ദേഹം സംവിധാനം ചെയ്ത എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി മലയാള സിനിമയിലെത്തുന്നത്. പൂനുള്ളും കാറ്റേ, മനസ്സൊരു മാന്ത്രിക കുതിരയായ്, ഈരേഴു പതിനാലു ലോകങ്ങളില്‍ (സ്വര്‍ഗ്ഗം) തുടങ്ങി അദ്ദേഹം രചിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കമ്പ്യൂട്ടര്‍ കല്യാണം ആയിരുന്നു അവസാന ചിത്രം. കോവിഡ് കാലത്ത് അതിന്റെ പ്രിന്റുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചില്ല.ഡിഫന്‍സ് അക്കൗണ്ട്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന ഉണ്ണി സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു. 
       സംസ്‌കാരം ഇന്ന് (12-04-2024, വെള്ളിയാഴ്ച) ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പില്‍ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement